വാര്‍ത്തകളിലൂടെ


കളരിപ്പണിക്കർ ഗണക കണിശ സഭ...


ശാസ്താംകോട്ട ∙ ജ്യോതിഷം, വൈദ്യം എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവരെ അപകീർത്തിപ്പെടുത്താനുള്ള  നീക്കങ്ങൾ ചെറുക്കണമെന്നു കളരിപ്പണിക്കർ ഗണക കണിശ സഭ കുന്നത്തൂർ താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു...ദേശീയ സീനിയർ വൈസ് പ്രസിഡന്റ് കെ.ജി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു...കുന്നത്തൂർ ശാഖാ പ്രസിഡന്റ് കെ.പ്രഭാകരൻ വൈദ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിജു ലൂക്കോസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നിലത്തെഴുത്താശാൻമാർ, പുരാണ പാരായണ വിദ്വാൻമാർ എന്നിവരെ ആദരിച്ചു...


ജ്യോതിഷികളെ ക്ഷേത്രദൈവജ്ഞന്മാരായി നിയമിക്കണം: കളരിപ്പണിക്കര്‍ ഗണക കണിശ സഭ

March 14, 2017
കണ്ണൂര്‍: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ജ്യോതിഷികളെ ക്ഷേത്രദൈവജ്ഞന്മാരായി നിയമിക്കണമെന്ന് കളരിപ്പണിക്കര്‍ ഗണക കണിശ സഭ കണ്ണൂര്‍ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപി ചാലില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.വി. ബൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായ രാമചന്ദ്രന്‍ നീര്‍വേലി, അനിത പേരാവൂര്‍, ഹിമ മട്ടന്നൂര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വ്വഹിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഗോപി ചാലില്‍ (പ്രസിഡന്റ്), ആഷിത്ത് മാമ്പ, രേഖ ലോഹിതാക്ഷന്‍ (വൈസ്. പ്രസിഡന്റ്), പ്രദീപന്‍ ആഡൂര്‍ (സെക്രട്ടറി), അഭിലാഷ് തോട്ടട, പ്രേമജ മുണ്ടയോട് (ജോ. സെക്രട്ടറി), പ്രശാന്തന്‍ എടക്കാട് (ട്രഷറര്‍), എന്നിവര്‍ സ്ഥാനമേറ്റെടുത്തു. അജയന്‍ ജ്യോത്സ്യര്‍, സുമ മഹേഷ്, രൂപേഷ് എളമ്പാറ, മഞ്ജുനാഥ് ചാല, മോഹനന്‍ മാനന്തേരി, സദാനന്ദന്‍ തെരൂര്‍, രവീന്ദ്രന്‍ കണ്ണൂര്‍, വിജേഷ് മുഴക്കുന്ന്, മോഹനന്‍ ജ്യോത്സ്യന്‍, കൃഷ്ണദാസ് ജ്യോത്സ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news582624#ixzz4lDxjebZu


കളരിപ്പണിക്കര്‍ ഗണക കണിശ സഭ ജില്ലാ സമ്മേളനം Published: Feb 25, 2017, 01:00 AM ISTT- T T+ കണ്ണൂര്‍: കളരിപ്പണിക്കര്‍ ഗണക കണിശ സഭ ജില്ലാ സമ്മേളനം ദേശീയ പ...

Read more at: http://www.mathrubhumi.com/kannur/malayalam-news/kannur-1.1754674



ഇതുവരെ നേടിയതൊന്നും ഒരു നേട്ടമല്ല. സമുദായത്തിനു വേണ്ടി അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ രാഷ്ട്രീയ പിന്‍ബലം ആവിശ്യമെങ്കില്‍ അതും, അതല്ല സമരപോരാട്ടമാണ്  വേണ്ടതെങ്കില്‍ അതിനും കെ ജി കെ എസ്  ചങ്കൂറ്റത്തോടെ തയ്യാറാവും. കിട്ടിയ അപ്പകഷണങ്ങള്‍ സ്വന്തം പേരിലാക്കാന്‍ എല്ലാവരും മത്സരിക്കുമ്പോള്‍ കെ ജി കെ എസ് പുതിയവ നേടിയെടുക്കുവാനുള്ള യുദ്ധത്തിലാണ്. 2500 ആളുകള്‍ മാത്രമുള്ള സംഘടനയാണ് കെ ജി കെ എസ്  എന്ന് ധരിക്കുന്നവര്‍ ദയവായി 2013 ജൂണ്‍  5 ന്  തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്‍പില്‍ പ്രകടനം കാണാന്‍ എത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
അവകാശങ്ങള്‍ നേടുന്നതിനായി അഭിമാനത്തോടെ മുന്നോട്ട് ....








കേരളത്തിലെ ഗണക കളരിപണിക്കര്‍  കളരിക്കുറൂപ്പ്  കണിശ  വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആവശ്യങ്ങള്‍ നേടിയെടിക്കുന്നതിനായി കഴിഞ്ഞ പതിനേഴു വര്‍ഷക്കാലമായി കെ ജി കെ എസ്  പ്രവര്‍ത്തിച്ചു വരുന്നു. ചില പ്രധാന വാര്‍ത്തകളിലൂടെ 


പി എസ്  സി ലേക്ക്  നടത്തിയ മാര്‍ച്ചില്‍ ഇന്നും കെ ജി കെ എസ്  ഉള്‍പ്പെടെയുള്ള സംഘടനയുടെ നേതാക്കന്മാര്‍ക്ക്  കോടതിയുടെ അറസ്റ്റ് വാറന്റ് വന്നു കൊണ്ടിരിക്കുന്നു. അന്ന് എന്‍ എസ്  എസിനെതിരെ പ്രതികരിച്ച വെള്ളാപ്പള്ളി ഇന്നെവിടെ?


ദേവസ്വം നിയമനങ്ങളില്‍  കെ ജി കെ എസ്  










No comments:

Post a Comment