Friday, December 31, 2010

ശക്തി തെളിയിച്ച് ഗണക കണിശസഭാറാലി

തിരുവനന്തപുരം: സമുദായ ശക്തി തെളിയിച്ച് കേരള ഗണക കണിശസഭയുടെ അവകാശ സംരക്ഷണറാലിയും പ്രത്യേകസമ്മേളനവും നടന്നു. സമ്മേളനം പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗണകരടക്കമുളള പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സഭാപ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍ അധ്യക്ഷനായിരുന്നു.

സമുദായത്തിലെ ജ്യോതിഷികള്‍ക്കായുള്ള ക്ഷേമനിധിയുടെ ഉദ്ഘാടനം കെ.പി.സി.സി വൈസ്​പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ നിര്‍വഹിച്ചു. എന്‍.ശക്തന്‍ എം.എല്‍.എ, കെ.ജി.കെ.എസ് സീനിയര്‍ വൈസ് പ്രസിഡന്റുമാരായ കെ.പി.ജനാര്‍ദനന്‍ , പി.കെ.രുക്മിണി, വൈസ്​പ്രസിഡന്റ്മാരായ കെ.ജി.പ്രഭാകരന്‍, ടി.കെ.വിജയന്‍, മുത്തൂര്‍ ദേവീദാസന്‍, ഖജാന്‍ജി തളിയില്‍ സുരേന്ദ്രന്‍, സെക്രട്ടറിമാരായ പെരുങ്കടവിള വിജയകുമാര്‍, പുനലൂര്‍ ചന്ദ്രബോസ്, വി.ജയചന്ദ്രദാസ്, പട്ടണക്കാട് സജീവ്, എസ്.സി.കലാധരന്‍, പി.കെ.അനില്‍കുമാര്‍, ആമ്പല്ലൂര്‍ ശശിധരന്‍, കെ.യു. കൃഷ്ണരാജ്, എ.കെ.രാജഗോപാല്‍, കെ.കെ.ബാലകൃഷ്ണന്‍, സി.കെ.സതീഷ്‌കുമാര്‍, ജി.ഗോപകുമാര്‍, ശശിധരന്‍ പാട്ടേത്ത്, ബി.കെ.കൃഷ്ണന്‍, ജ്യോതിഷസഭ പ്രസിഡന്റ് എച്ച്.രജി, ജനറല്‍ സെക്രട്ടറി അമരവിള എസ്.പുരുഷോത്തമന്‍, കെ.ഹരിക്കുട്ടന്‍, ജെ.കോമളന്‍, പാതിരപ്പള്ളി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമ്മേളനത്തിനു മുമ്പ് വെള്ളയമ്പലത്തുനിന്നും വി.ജെ.ടി ഹാളിലേക്ക് അവകാശപ്രഖ്യാപനറാലി നടന്നു. ആയിരങ്ങള്‍ പങ്കെടുത്തറാലിയില്‍ വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്നു. സഭയുടെ ഭാഗമായി വരുന്ന ഗണകന്‍, കണിശന്‍, കളരിപ്പണിക്കര്‍, കളരിക്കുറുപ്പ്, കണിയാര്‍ പണിക്കര്‍ എന്നീ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായാണ് ശക്തി പ്രകടനം നടത്തിയത്.

No comments:

Post a Comment