Wednesday, August 18, 2010

സമുദായത്തിന് സംവരണം അനുവദിക്കണം - ഗണക കണിശസഭ

സമുദായത്തിന് സംവരണം അനുവദിക്കണം - ഗണക കണിശസഭ

Posted on: 19 Aug 2010



പരപ്പനങ്ങാടി: ഗണക കണിശ കളരിപ്പണിക്കര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് കേരള ഗണക കണിശസഭ സംസ്ഥാന പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനംചെയ്തു. വൈസ്​പ്രസിഡന്റ് കെ.പി. ജനാര്‍ദനന്‍ അധ്യക്ഷനായിരുന്നു. കെ.കെ. സുധാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും തളിയില്‍ സുരേന്ദ്രന്‍ വരവ് ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. കെ.കെ. ബാലകൃഷ്ണന്‍, കെ.ജി. പ്രഭാകരന്‍, പി.കെ. ബാലസുബ്രഹ്മണ്യന്‍, പി.കെ. രുക്മിണി, പുനലൂര്‍ ചന്ദ്രബോസ്, സ്ഥാനത്ത് രജി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment