Wednesday, August 18, 2010

കേരള ഗണക കണിശ സഭ ജില്ലാസമ്മേള

കേരള ഗണക കണിശ സഭ ജില്ലാസമ്മേളനം

Posted on: 13 Aug 2010



കണ്ണൂര്‍: കേരള ഗണക കണിശസഭ കണ്ണൂര്‍ ജില്ലാ സമ്മേളനം കണ്ണൂര്‍ താവക്കര ഗവ. യു.പി. സ്‌കൂളില്‍ നടക്കും. രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം കേരള ഗണക കണിശസഭ സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. കുടുംബമേള ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന്‍ നിര്‍വഹിക്കും.

യോഗത്തില്‍ വെള്ളച്ചാല്‍ കെ.വി. നാരായണന്‍ അധ്യക്ഷനായി. കെ.വി.ജനാര്‍ദ്ദനന്‍, കെ.കെ.സുധാകരന്‍, ശശിധരന്‍ പാട്ടേത്ത്, മുല്ലക്കൊടി നാരായണന്‍, ടി.വി.ഭാസ്‌കരന്‍, കെ.വി.രാധ, അജിത, ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുളിക്കല്‍ കുമാരന്‍ സ്വാഗതവും കെ.ദേവരാജന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment