Wednesday, August 18, 2010

ഗണക-കണിശസഭ ജില്ലാസമ്മേളനം

ഗണക-കണിശസഭ ജില്ലാസമ്മേളനം

Posted on: 02 Jun 2010



കൊട്ടാരക്കര:കേരള ഗണക-കണിശസഭയും കേരള ജ്യോതിഷസഭയും സംയുക്തമായി നടത്തിയ ജില്ലാസമ്മേളനവും കുടുംബസംഗമവും മുന്‍ എം.പി. തലേക്കുന്നില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍ ചന്ദ്രബോസ് അധ്യക്ഷനായി. ക്ഷേമനിധി അപേക്ഷാഫോറം വിതരണം അഡ്വ.പി.അയിഷ പോറ്റി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ജി.പ്രഭാകരന്‍ സ്വാഗതം ചെയ്തു.

സഭയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. കരവാളൂര്‍ സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന്‍ കണ്ണൂര്‍, അമരവിള പുരുഷോത്തമന്‍, എലിക്കാട്ടൂര്‍ രാജേഷ്, ഇടയം ശ്രീകുമാര്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കടവൂര്‍ ശാര്‍ങ്ഗധരന്‍(പ്രസി.), അശോകന്‍ കൊട്ടാരക്കര, വത്സല(വൈസ് പ്രസി.), സുരേഷ് കരവാളൂര്‍(സെക്ര.), ബി.ഗോപാലകൃഷ്ണന്‍, പട്ടാഴി അശോകന്‍(ജോ.സെക്ര.), ഹരിദാസ് കടയ്ക്കല്‍(ഖജാ.).

No comments:

Post a Comment