തിരുവനന്തപുരം: നായര്‍-ഈഴവ ഐക്യം സമുദായ സംവരണം അട്ടിമറിക്കാനെന്ന് ഡോ. പാച്ചല്ലൂര്‍ അശോകന്‍ അഭിപ്രായപ്പെട്ടു . ദളിത് പിന്നോക്ക മുന്നണി അവകാശ പ്രഖ്യാപന വേദിയില്‍ പ്രസങ്ങിക്കുകയായിരുന്നു അദ്ദേഹം .
മുന്നണിയുടെ അവകാശ പ്രഖ്യാപനത്തിന്‍െറ ആശയ പ്രചാരണ സന്ദേശജാഥ ജനുവരി 13ന് കാസര്‍കോടുനിന്നാരംഭിച്ച് 31ന് തിരുവനന്തപുരത്ത് സമാപിക്കും. ദലിത് -പിന്നാക്ക മുന്നണി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ദലിത് -പിന്നാക്ക മുന്നണി കണ്‍വെന്‍ഷനില്‍ അവകാശ പ്രഖ്യാപനം നടത്തി.വി.ജെ.ടി ഹാളില്‍ നടന്ന പരിപാടിയില്‍ മുന്നണി പ്രസിഡന്‍റ് വി. ദിനകരന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മവേദി പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.യു. രാധാകൃഷ്ണന്‍, ബി. സുബാഷ്ബോസ്, കുട്ടപ്പന്‍ ചെട്ടിയാര്‍, ബി. ശശിധരന്‍ പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
സര്‍ക്കാര്‍ ധനം വിനിയോഗിക്കുന്ന സമസ്ത മേഖലകളിലും സംവരണം വേണം. എന്നും പിന്തുണ ച്ചിരുന്ന പട്ടികജാതിക്കാരോട് ബാധ്യതയില്ലെന്നാണ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയങ്ങള്‍ കാണിക്കുന്നത്.
No comments:
Post a Comment