Thursday, October 4, 2012

ഒരു ശതമാനം സംവരണം വേണം: ഗണക _ കണിശ സഭ

കൊല്ലം • ഒരു ശതമാനം സാമുദായിക സംവരണം ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡില്‍ സഭയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും കേരള ഗണക-കണിശ സഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. 

മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ‘ആര്‍ഷ കേരള ജ്യോതിഷ പഞ്ചാംഗം ഡോ. പാച്ചല്ലൂര്‍ അശോകന്‍ പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.കെ. സുധാകരന്‍, കെ.പി. ജനാര്‍ദനന്‍, പി.ആര്‍. പുരുഷോത്തമന്‍, പുനലൂര്‍ ചന്ദ്രബോസ്, തളിയല്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ കെ.ജി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ. പാച്ചല്ലൂര്‍ അശോകന്‍ (പ്രസി), കെ.കെ. സുധാകരന്‍ (ജന. സെക്ര) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

No comments:

Post a Comment