ഗണക കണിശ സഭ അനുമോദനയോഗം നടത്തി
Posted on: 13 Jun 2011
തൃശ്ശൂര്‍: കേരള ഗണക കണിശ സഭ ജില്ലാകമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് മുത്തൂര്‍ ദേവീദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് ശങ്കരനാരായണന്‍ അദ്ധ്യക്ഷനായി. ട്രോഫിയും ക്യാഷ് അവാര്‍ഡും ജില്ലാ പഞ്ചായത്തംഗം കെ.കെ. ശ്രീനിവാസന്‍ നല്‍കി. സംസ്ഥാന സെക്രട്ടറി കെ.വി. കൃഷ്ണരാജ്, ബാബുരാജ് ആറാട്ടുപുഴ, ജില്ലാസെക്രട്ടറി ദേശമംഗലം മനോജ് പണിക്കര്‍, എളനാട് ഉണ്ണികൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ പ്രദീപ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment