Saturday, December 3, 2011

KGKS Kannur District Family Meet 2011


കേരള ഗണക-കണിശ സഭ ജില്ലാസമ്മേളനം
Posted on: 07 Aug 2011

കണ്ണൂര്‍: കേരള ഗണക- കണിശസഭയുടെ കണ്ണൂര്‍ ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വെള്ളച്ചാല്‍ കെ.വി.നാരായണന്‍ അധ്യക്ഷനായി. അജിത അഴീക്കോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവരാജ് നാറാത്ത്, ടി.വി.സിജിന്‍, പുളിക്കല്‍ കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആര്‍.നാരായണന്‍ സ്വാഗതം പറഞ്ഞു.

കുടുംബമേളയും അവാര്‍ഡ് ദാനവും കെ.എം.ഷാജി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. ആശംസ നേര്‍ന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള അവാര്‍ഡ്ദാനം നിര്‍വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.പ്രഭാകരന്‍, കെ.പി. ജനാര്‍ദ്ദനന്‍, ശശിധരന്‍ പാട്ടേത്ത്, കെ.വി.രാധ, മോണിഷ അശോക്, ടി.വി.ഭാസ്‌കരന്‍, പി.വി.ബൈജു എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: കെ.മുരളീധരന്‍ നാറാത്ത് (പ്രസി.), ടി.വി.ബൈജു (സെക്ര.), പ്രേമരാജന്‍ ചാല (ഖജാ.).

No comments:

Post a Comment