Posted on : 31-Jan-2012
തേഞ്ഞിപ്പലം: കേരള ഗണക കണിശസഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട്ടുനിന്നാരംഭിച്ച വിളംബരജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ സ്വീകരണം നല്‍കി. പി.കെ. ബാലന്‍ അധ്യക്ഷതവഹിച്ചു. തൃപ്രങ്ങോട് ഗംഗാധര പണിക്കര്‍, കെ.കെ. ബാലകൃഷ്ണന്‍, ഹരി തിരൂര്‍ എന്നിവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.
കുറൂര്‍ ശശിധര പണിക്കര്‍, രാഘവ പണിക്കര്‍, കെ.പുരം സുന്ദരന്‍ പണിക്കര്‍, കെ.കെ. രാജന്‍ പണിക്കര്‍. കെ. സുന്ദരന്‍ പണിക്കര്‍, കൊയപ്പ മുരളീധര പണിക്കര്‍, പരശു പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment