Saturday, September 29, 2012

ഗണക കണിശ സഭ: ഡോ. പാച്ചല്ലൂര്‍ അശോകന്‍ പ്രസിഡന്റ്

തിരുവനന്തപുരം: കേരള ഗണക കണിശസഭയുടെ സംസ്ഥാന പ്രസിഡന്റായി ഡോ. പാച്ചല്ലൂര്‍ അശോകനെ തിരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന സമ്മേളനം കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഗണകന്‍, കണിയാര്‍പണിക്കര്‍, കളരിക്കുറുപ്പ്, കളരിപ്പണിക്കര്‍, ബല്യായ, കണിശന്‍ വിഭാഗങ്ങളെ ദേശീയ പിന്നാക്ക പട്ടികയില്‍ ഒരേവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. 'ആര്‍ഷകേരള പഞ്ചാംഗം' സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

ഭാരവാഹികളായി കെ.കെ. സുധാകരന്‍ (ജനറല്‍ സെക്രട്ടറി), തളിയല്‍ സുരേന്ദ്രന്‍ (ട്രഷറര്‍), കെ.ജി. പ്രഭാകരന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), മുത്തൂര്‍ ദേവിദാസന്‍, പെരുങ്കടവിള വിജയകുമാര്‍ (വൈസ്​പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

No comments:

Post a Comment