ഏറ്റുമാനൂര്‍: ജ്യോതിഷ ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ഏറ്റുമാനൂരില്‍ നടന്ന കേരള ഗണിക കണിശ സഭ ദക്ഷിണമേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സമുദായ ജ്യോത്സ്യന്മാരെ ആസ്ഥാന ജ്യോത്സ്യന്‍, ദൈവജ്ഞന്‍ തസ്തികകളില്‍ നിയമിക്കുക, ക്ഷേത്രങ്ങളിലെ ദേവപ്രശ്‌ന ചിന്തകളില്‍ കേരള ഗണക കണിശ സമുദായത്തെ ഉള്‍പ്പെടുത്തുക, സ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സമുദായത്തിലെ കുട്ടികള്‍ക്കും അനുവദിക്കുക, പാരമ്പര്യവൈദ്യന്മാര്‍ക്ക് ചികിത്സയ്ക്കായി ഔഷധങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പുനലൂര്‍ ചന്ദ്രബോസ് അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍, പാലാ രമേശ്, തളിയില്‍ സുരേന്ദ്രന്‍, കെ.ജി.പ്രഭാകരന്‍, രുക്മിണി ടീച്ചര്‍, ടി.കെ.വിജയന്‍, മുത്തൂര്‍ ദേവിദാസ്, പെരുങ്കടവിള വിജയകുമാര്‍, മണ്ണടി ഹരി, ആമ്പല്ലൂര്‍ ശശിധരന്‍, പട്ടണക്കാട് സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:
Post a Comment